Friday, May 31, 2013

Goan Fish Curry (ഗോവൻ ഫിഷ്‌ കറി )



ആവശ്യമായ സാധനങ്ങള്‍


1. മീൻ കഷണങ്ങളാക്കി  അര കിലോ 
2. മുളകുപൊടി   2 ടേബിൾ സ്പൂണ്‍ 
    ഇഞ്ചിഒരിഞ്ച് 
    വെളുത്തുള്ളി6 അല്ലി
    ചുവന്നുള്ളി 12 എണ്ണം 
    ജീരകം കാൽ ടീസ്പൂണ്‍
    മഞ്ഞൾപ്പൊടികാൽ ടീസ്പൂണ്‍
    ഉപ്പ് പാകത്തിന്
3. തേങ്ങാ ചുരണ്ടിയത് രണ്ട് ടേബിൾ സ്പൂണ്‍ 
4. വാളൻ പുളി ഒരു നെല്ലിക്കാ വലുപ്പം
5. തേങ്ങാപ്പാൽകാൽ കപ്പ്

പാകം ചെയ്യുന്ന വിധം 

മീനിൽ ഉപ്പു പുരട്ടിയ ശേഷം ഉപ്പുവെള്ളത്തിൽ കഴുകിയെടുക്കുക. രണ്ടാമത്തെ ചേരുവ മയത്തിൽ അരക്കുക. തേങ്ങയും മയത്തിൽ അരക്കണം. എണ്ണ ചൂടാക്കി അരപ്പ് ചേർത്ത് വഴറ്റുക. പുളി അരക്കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത് കറിയിൽ  ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ മീൻ ചേർത്ത് വേവിക്കുക. മീൻ പകുതി വേവാകുമ്പോൾ തേങ്ങാ അരച്ചത്‌ അല്പം വെള്ളത്തിൽ കലക്കി ചേർക്കുക. ഏകദേശം വേവാകുമ്പോൾ തേങ്ങാപ്പാലും ചേർത്ത് ചെറു തീയിൽ തിളപ്പിച്ച്‌ കുറുകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പുക.







Saturday, May 25, 2013

Pepper Mutton (പെപ്പർ മട്ടണ്‍)))))))))


ആവശ്യമായ സാധനങ്ങള്‍


1. മട്ടൻ ചെറു കഷണങ്ങളാക്കി  ഒരു  കിലോ 
2. വെളുത്തുള്ളി ചതച്ചത്  3 ടേബിൾ സ്പൂണ്‍ 
3. ഇഞ്ചി ചതച്ചത്3 ടേബിൾ സ്പൂണ്‍ 
4. പച്ചമുളക് രണ്ടായി പിളർന്ന് 10 എണ്ണം  
5. കുരുമുളക് ചതച്ചത് ടേബിൾ സ്പൂണ്‍
6. മഞ്ഞൾപ്പൊടി ഒരു ടീസ്പൂണ്‍ 
7. വെളിച്ചെണ്ണ 50 മില്ലിഗ്രാം  
8. ഗരം മസാല പൊടിച്ചത് ഒരു ടേബിൾ സ്പൂണ്‍
9. സവോള അരിഞ്ഞത് രണ്ട് കപ്പ് 
10. കറിവേപ്പില രണ്ട് തണ്ട്
11. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം 

പാത്രം അടുപ്പത്ത് വച്ച് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് ഒന്നു ചുമക്കുമ്പോൾ സവോള അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക്, ഗരം മസാല, ഉപ്പ്  എന്നിവ ചേർത്ത് നന്നായി പുരട്ടിയ മട്ടൻ കഷണങ്ങളിട്ട് അല്പം വെള്ളത്തിൽ അടച്ചുവെച്ച് വേവിക്കുക. മട്ടൻ വെന്തുകഴിയുമ്പോൾ അടപ്പുമാറ്റി വെള്ളം വറ്റിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കുക.







Thursday, May 23, 2013

Meen Puliyila (മീൻ പുളിയില)


ആവശ്യമായ സാധനങ്ങള്‍


1. കൊഴുവ അല്ലെങ്കിൽ  പരൽമീൻ  കാൽ  കിലോ 
2. വാളൻ പുളിയുടെ തളിരില അരച്ചത്‌ ഒരു കപ്പ്  
3. കാന്താരി മുളക്  അരച്ചത്‌ 2  വലിയ സ്പൂണ്‍ 
4. ചുവന്നുള്ളി അരച്ചത്‌ ഒരു ചെറിയ സ്പൂണ്‍ 
5. തേങ്ങാ അരച്ചത്‌ കാൽ കപ്പ്
6. വെളിച്ചെണ്ണ കാൽ കപ്പ് 

പാകം ചെയ്യുന്ന വിധം 

രണ്ടാമത്തെ ചേരുവയും മീനും യോജിപ്പിച്ച് നന്നായി കുഴച്ചെടുക്കുക. ഈ കൂട്ട് വാഴയിലയിൽ പരത്തി അടയാക്കി നന്നായി പൊതിഞ്ഞ് വറകലത്തിലോ തവയിലോ ഇട്ടു ചെറു തീയിൽ വേവിച്ചെടുക്കുക. (രണ്ടു നിര വാഴയിലകൊണ്ട് പൊതിഞ്ഞാൽ കരിഞ്ഞു പോവതിരിക്കും.)







Saturday, November 10, 2012

പാവക്ക തോരന്‍ (Paavakka Thoran Malyalam)




ആവശ്യമായ സാധനങ്ങള്‍


1. പാവക്ക  ഒന്ന് 
2. തേങ്ങാ പീര ഒരു കപ്പ് 
3. ചെറിയ ഉള്ളി കാല്‍ കപ്പ് 
4. പച്ചമുളക് 5 എണ്ണം 
5. ഉപ്പ്  ആവശ്യത്തിന് 
6. കറിവേപ്പില ആവശ്യത്തിന്  

പാകം ചെയ്യുന്ന വിധം 

ഒരു വലിയ പാവക്ക ചെറുതായി കൊത്തി അരിയുക. ഒരു കപ്പ് തേങ്ങാപ്പീര, കാല്‍ കപ്പ് ചെറിയ ഉള്ളി, 5 പച്ചമുളക് എന്നിവ ചെറുതായി അരിയുക. കുറച്ചു കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ചട്ടിയിലിട്ട്‌ എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. അടുപ്പില്‍ വെച്ച് അല്പം വെള്ളം കുടയുക. അടച്ചു വേവിക്കുക. ആവി വരുമ്പോള്‍ അടപ്പ് മാറ്റി ഇളക്കി വേവിക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വാങ്ങുക.







ഫിഷ്‌ മസാല (Fish Masala Malayalam )




ആവശ്യമായ സാധനങ്ങള്‍

1. മീന്‍ (ദശ കട്ടിയുള്ളത് ) അര  കിലോ 
2. ഇഞ്ചി ഒരു കഷണം 
3. പച്ചമുളക്  4-5 എണ്ണം 
4. കറിവേപ്പില ഒരു പിടി 
5. കുടം പുളി 3 കഷണം 
6. മഞ്ഞള്‍പ്പൊടി അര + അര ടീ സ്പൂണ്‍ 
7. മുളകുപൊടി മുക്കാല്‍ + അര  ടീ സ്പൂണ്‍
8. മല്ലിപ്പൊടി മുക്കാല്‍  ടീ  സ്പൂണ്‍  
9. സവാള 2 എണ്ണം 
10. ഉപ്പ് പാകത്തിന് 

പാകം ചെയ്യുന്ന വിധം 

മീന്‍ കഴുകി വൃത്തിയാക്കി ഉപ്പും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മുക്കാല്‍ സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പുളി ഇട്ട് പറ്റിക്കുക. വെന്ത മീന്‍ മുള്ള് മാറ്റി കൈ കൊണ്ട് ചെറിയ കഷണങ്ങളാക്കുക. സവാള വഴറ്റി ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നും കൂടി വഴറ്റി പച്ച മണം  മാറുമ്പോള്‍ അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി മുക്കാല്‍ സ്പൂണ്‍ മല്ലിപ്പൊടി അര സ്പൂണ്‍ മുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റണം. പൊടി മൂക്കുമ്പോള്‍ മീന്‍ ചേര്‍ത്ത ശേഷം ഡ്രൈ ആക്കി എടുക്കുക.







Saturday, October 20, 2012

Beef Varattiathu, a tasty malabar recipe (ബീഫ് വരട്ടിയത് )



ആവശ്യമായ സാധനങ്ങള്‍


1. ബീഫ് ചെറിയ കഷണങ്ങള്‍ ആക്കിയത് അര  കിലോ 
2. ചെറിയ ഉള്ളി അരിഞ്ഞത് 200 ഗ്രാം 
3. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് 3 ടീ  സ്പൂണ്‍  
4. പച്ചമുളക് കീറിയത് 4 എണ്ണം 
5. കറിവേപ്പില  ഒരു പിടി 
6. മുളകുപൊടി2 ടീ സ്പൂണ്‍  
7. മഞ്ഞള്‍ പൊടി ഒരു  ടീ സ്പൂണ്‍
8. മല്ലിപ്പൊടി 2 ടീ  സ്പൂണ്‍  
9. ഗരം മസാലപ്പൊടി ഒരു ടീ സ്പൂണ്‍ 
10. കുരുമുളക് പൊടി ഒരു ടീ സ്പൂണ്‍ 
11. തക്കാളി ചെറുതായി അരിഞ്ഞത് 2 എണ്ണം 
12. ഉപ്പ് ആവശ്യത്തിന് 
13. തേങ്ങാ കൊത്ത് 2 ടേബിള്‍ സ്പൂണ്‍
14. വെളിച്ചെണ്ണ500 മില്ലി ഗ്രാം 
15. മല്ലിയില അരിഞ്ഞത് 2 ടീ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം 

ചട്ടി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവയിട്ട് വഴറ്റുക. ചെറുതായി മൂക്കുമ്പോള്‍ മസാലപ്പൊടികളും തേങ്ങാ കൊത്തും ചേര്‍ക്കുക. ശേഷം ഒരു കപ്പ്  വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക് ഇറച്ചി ഇട്ട് മൂടിവെച്ച് വേവിക്കണം. ചെറുതീയില്‍ വെള്ളം വറ്റിച്ചെടുക്കണം. വറ്റി വരുമ്പോള്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.








Saturday, September 29, 2012

Puli chammanthi Podi (പുളിഞ്ചമ്മന്തി പൊടി )



ആവശ്യമായ സാധനങ്ങള്‍


1. ഉഴുന്ന് പരിപ്പ് 1 വലിയ സ്പൂണ്‍    
    തുവര പരിപ്പ്  1 സ്പൂണ്‍ 
    കുരുമുളക് 5 എണ്ണം 
    പൊട്ടുകടല 1 സ്പൂണ്‍ 
    വറ്റല്‍മുളക് 5 എണ്ണം  
2. കായം ഒരു നുള്ള്  
3. കറിവേപ്പില  10 തണ്ട് 
    തേങ്ങാ (ചിരകിയത്)   1 ടീ സ്പൂണ്‍  
4. ഉപ്പ്     പാകത്തിന്    
5. പുളി  ചെറുനാരങ്ങാ വലിപ്പത്തില്‍ 

പാകം ചെയ്യുന്ന വിധം 

ഒന്നാം ചേരുവ ഒരുമിച്ച്  ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചെറിയ ചുവപ്പാകുന്നത് വരെ വറുത്ത് ഒരു നുള്ള് കായം പൊടിച്ചതും ചേര്‍ത്ത് നന്നായി പൊടിക്കുക.
ഒരു തേങ്ങാ ചിരകിയെടുത്ത് കറിവേപ്പിലയും ചേര്‍ത്ത് കരിയാതെ ചുമക്കെ വറുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പൊടിക്കുക. പുളി പിച്ചിക്കീറി തേങ്ങാ പോടിച്ചതില്‍ ചേര്‍ത്ത് ഇളക്കുക. നേരത്തേ വറുത്തു മാറ്റി വെച്ച പൊടി ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഒരു മാസം വരെ കേടു കൂടാതെ ഇരിക്കും.

ദോശ ഇഡ്ഡലി കഞ്ഞി എന്നിവയ്ക്ക് ഒപ്പം കലക്കും.






Onion Chutney (ഉള്ളി ചമ്മന്തി)



ആവശ്യമായ സാധനങ്ങള്‍


ചുവന്നുള്ളി ഒരു കപ്പ് 
വെളുത്തുള്ളിഒരു കപ്പ്
വറ്റല്‍ മുളക് 
(വെളിച്ചെണ്ണയില്‍ വാട്ടിയത്‌ )
10 എണ്ണം  
ഉപ്പ്പാകത്തിന്  
കറിവേപ്പില രണ്ട്  തണ്ട്  
പുളി നെല്ലിക്കാ വലിപ്പത്തില്‍  
വെളിച്ചെണ്ണ അര ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം 

എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ചമ്മന്തി റെഡി!

കടുക് മുളക് കറിവേപ്പില താളിച്ച്‌ ചട്നിയായും ഉപയോഗിക്കാം. ദോശ , ഇഡ്ഡലി എന്നിവയുടെ കൂടെ അത്യുത്തമം.



Kaanthaari chammanthi (കാ‍ന്താരി ചമ്മന്തി )



പാകം ചെയ്യുന്ന വിധം 

എട്ടു കാ‍ന്താരി മുളകും രണ്ട് ചുവന്നുള്ളിയും ഒരു കല്ലില്‍ വെച്ച് ചതക്കുക. അല്പം പിഴിപുളിയും ഉപ്പും ചേര്‍ത്ത് ചാലിച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ എന്ന അതിലേയ്ക്ക് ഒഴിക്കുക.


Curd Chammanthi - thyru chammanthi ( തൈര് ചമ്മന്തി )



പാകം ചെയ്യുന്ന വിധം 

ഒരു കപ്പ് തേങ്ങാപ്പീരയില്‍ നാല് പച്ചമുളകും രണ്ട് കഷണം ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ച് ഒരു കപ്പ് തൈര് ഉടച്ചത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക.
കപ്പ പുഴുങ്ങിയതും തൈരു ചമ്മന്തിയും നല്ല കോമ്പിനേഷന്‍ ആണ്.