ആവശ്യമായ സാധനങ്ങള്‍
1. കൊഴുവ അല്ലെങ്കിൽ പരൽമീൻ | കാൽ കിലോ |
2. വാളൻ പുളിയുടെ തളിരില അരച്ചത് | ഒരു കപ്പ് |
3. കാന്താരി മുളക് അരച്ചത് | 2 വലിയ സ്പൂണ്‍ |
4. ചുവന്നുള്ളി അരച്ചത് | ഒരു ചെറിയ സ്പൂണ്‍ |
5. തേങ്ങാ അരച്ചത് | കാൽ കപ്പ് |
6. വെളിച്ചെണ്ണ | കാൽ കപ്പ് |
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവയും മീനും യോജിപ്പിച്ച് നന്നായി കുഴച്ചെടുക്കുക. ഈ കൂട്ട് വാഴയിലയിൽ പരത്തി അടയാക്കി നന്നായി പൊതിഞ്ഞ് വറകലത്തിലോ തവയിലോ ഇട്ടു ചെറു തീയിൽ വേവിച്ചെടുക്കുക. (രണ്ടു നിര വാഴയിലകൊണ്ട് പൊതിഞ്ഞാൽ കരിഞ്ഞു പോവതിരിക്കും.)
No comments:
Post a Comment