Sunday, September 23, 2012

Chicken dam biriyani (ചിക്കന്‍ ദം ബിരിയാണി)


ആവശ്യമായ സാധനങ്ങള്‍


1. ബിരിയാണി അരി 1 കിലോ 
2. ചിക്കന്‍( (വലിയ കഷണങ്ങളാക്കിയത് )ഒന്നര കിലോ 
3. വെളുത്തുള്ളി (ചതച്ചത്)4 ഡിസേര്‍ട്ട് സ്പൂണ്‍  
4. ഇഞ്ചി (ചതച്ചത്)3 ഡിസേര്‍ട്ട് സ്പൂണ്‍ 
5. മല്ലിപ്പൊടി 2 ടീ സ്പൂണ്‍  
6. മഞ്ഞള്‍പ്പൊടി 1 ടീ സ്പൂണ്‍  
7. കസ് കസ് (അരച്ചത് )2 ടീ സ്പൂണ്‍
8. പച്ചമുളക് (ചതച്ചത്)2 ഡിസേര്‍ട്ട് സ്പൂണ്‍  
9. മല്ലിയില, പുതിനയില ( അരിഞ്ഞത്)1 കപ്പ് 
10. ചെറുനാരങ്ങാനീര് 2 നാരങ്ങയുടേത് 
11. തൈര് അര കപ്പ് 
12. ഉപ്പ് പാകത്തിന് 
13. ഗ്രാമ്പൂ 10 എണ്ണം  
      ഏലക്ക 4 എണ്ണം  
      കറുവപ്പട്ട 4 കഷണം   
      ജാതിക്ക 1 എണ്ണം 
      ജാതിപത്രി അര ടീ സ്പൂണ്‍  
14. നെയ്യ് ഒരു കപ്പ് 
15. സവാള (അറിഞ്ഞത്)7 എണ്ണം 
16. കിസ് മിസ് കാല്‍ കപ്പ് 
17. അണ്ടിപ്പരിപ്പ് കാല്‍ കപ്പ്
18. റോസ് എസ്സന്‍സ് അര ടീ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം 

ബിരിയാണി ചെമ്പില്‍ കോഴി കഷണങ്ങളും 3 മുതല്‍ 12 വരെയുള്ള ചേരുവകളും പതിമൂന്നാമത്തെ ചേരുവ പോടിച്ചതില്‍ പകുതിയും ഇട്ടു നന്നായി കുഴച്ച് 1 മണിക്കൂര്‍ വെയ്ക്കണം. ശേഷം ഫ്രയിംഗ് പാനില്‍ പകുതി നെയ്യൊഴിച്ച് 2 സവാള നേരിയതായി അരിഞ്ഞത് കരുകരുപ്പായി മൂപ്പിചെടുത്തു മാറ്റിവെയ്ക്കണം. കിസ്മിസും അണ്ടിപ്പരിപ്പും ഇങ്ങനെ മൂപ്പിച്ചു വയ്ക്കണം.

ചോറിന്.

ഒരു പാത്രത്തില്‍  വെള്ളം തിളക്കുമ്പോള്‍ അരിയിട്ട് പാകത്തിന് ഉപ്പും ഗ്രാമ്പൂ-6, പട്ട-3, ഏലക്കായ്-3, റോസ് എസ്സെന്‍സ് എന്നിവയും ഇട്ട് അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുക്കുക. ഈ ചോറ് ബിരിയാണി ചെമ്പിലെ ഇറചിക്കൂട്ടിനു മുകളില്‍ കട്ടയാകാതെ പരത്തി ഇടണം. ഇതിനു മുകളില്‍ മൂപ്പിച്ചു മാറ്റിവെച്ച നെയ്യും സവാളയും കിസ്മിസും അണ്ടിപ്പരിപ്പും, പൊടിച്ചു മാറ്റിവെച്ച മസാലക്കൂട്ടും ഇടുക. ചെമ്പ് മൂടി അടപ്പിന്‍റെ വശങ്ങളിലൂടെ ആവി പോകാതിരിക്കാന്‍ ചുറ്റും മൈദമാവ്‌ കുഴച്ചത് ഒട്ടിക്കണം. ശേഷം ബിരിയാണിചെമ്പ് അടുപ്പില്‍ വെച്ച് കത്തിച്ചു മൂടിയുടെ മുകളിലും തീക്കനല്‍ ഇട്ട് 20 മിനിട്ട് വേവിക്കണം.







No comments:

Post a Comment