ആവശ്യമായ സാധനങ്ങള്‍
- പാല്‍ - ഒരു ലിറ്റര്‍
- നാരങ്ങ നീര് - അര ടീ സ്പൂണ്‍
പാല്‍ തിളപ്പിക്കുക.
തിളക്കുമ്പോള്‍ നാരങ്ങ നീര് ചേര്‍ത്തുകൊണ്ട് നന്നായി ഇളക്കുക.
പാല്‍ പിരിഞ്ഞു കഴിയുമ്പോള്‍ അഞ്ചു മിനിട്ട് തീയില്‍ നിന്നും ഇറക്കുക .
ഇനി പിരിഞ്ഞ പാല്‍ ഒരു കോട്ടന്‍ തുണിയില്‍ കെട്ടി വെയ്ക്കുക. വെള്ളം മുഴുവന്‍ വാര്‍ന്നതിനു ശേഷം പനീര്‍ ചതുരത്തില്‍ ഷേപ്പ് ചെയ്തു മുകളില്‍ ഭാരം കയറ്റി രണ്ടു മൂന്നു മണിക്കൂര്‍ വയ്ക്കുക. പിന്നീട് ആവശ്യം പോലെ മുറിച്ച് ഉപയോഗിക്കാം.
No comments:
Post a Comment