ആവശ്യമായ സാധനങ്ങള്‍
തേങ്ങാ | ഒരു മുറി |
ഉണക്ക മുളക് | 5 എണ്ണം |
ചുവന്നുള്ളി | 2 എണ്ണം |
വാളന്‍ പുളി | കാല്‍ ടീസ്പൂണ്‍ |
വേപ്പില | 2 തണ്ട് |
ഉപ്പ് | അര ടീസ്പൂണ്‍ |
ഇഞ്ചി | ചെറിയ കഷണം |
പാകം ചെയ്യുന്ന വിധം
തേങ്ങാ നീളത്തില്‍ കഷണങ്ങളായി പൂളിയെടുക്കുക. തീക്കനനില്‍ ഇട്ട് തേങ്ങാ കരിഞ്ഞു പോകാതെ നന്നായി ചുട്ടെടുക്കുക. ഉണക്ക മുളകും കനനില്‍ ചുട്ടെടുക്കുക.
ഉപ്പും മുളക് ചുട്ടതും അല്പം വെള്ളം ചേര്‍ത്ത് അരക്കുക. തേങ്ങാ അതിന്‍റെ കൂടെ ചേര്‍ത്ത് നന്നായി അരക്കുക. അതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി അരച്ച് ഉരുട്ടിയെടുക്കുക. ഇപ്പോള്‍ ചമ്മന്തി റെഡി!
No comments:
Post a Comment