ആവശ്യമായ സാധനങ്ങള്‍
1. മട്ടൻ ചെറു കഷണങ്ങളാക്കി | ഒരു കിലോ |
2. വെളുത്തുള്ളി ചതച്ചത് | 3 ടേബിൾ സ്പൂണ്‍ |
3. ഇഞ്ചി ചതച്ചത് | 3 ടേബിൾ സ്പൂണ്‍ |
4. പച്ചമുളക് രണ്ടായി പിളർന്ന് | 10 എണ്ണം |
5. കുരുമുളക് ചതച്ചത് | 2 ടേബിൾ സ്പൂണ്‍ |
6. മഞ്ഞൾപ്പൊടി | ഒരു ടീസ്പൂണ്‍ |
7. വെളിച്ചെണ്ണ | 50 മില്ലിഗ്രാം |
8. ഗരം മസാല പൊടിച്ചത് | ഒരു ടേബിൾ സ്പൂണ്‍ |
9. സവോള അരിഞ്ഞത് | രണ്ട് കപ്പ് |
10. കറിവേപ്പില | രണ്ട് തണ്ട് |
11. ഉപ്പ് | ആവശ്യത്തിന് |
പാകം ചെയ്യുന്ന വിധം
പാത്രം അടുപ്പത്ത് വച്ച് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് ഒന്നു ചുമക്കുമ്പോൾ സവോള അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക്, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടിയ മട്ടൻ കഷണങ്ങളിട്ട് അല്പം വെള്ളത്തിൽ അടച്ചുവെച്ച് വേവിക്കുക. മട്ടൻ വെന്തുകഴിയുമ്പോൾ അടപ്പുമാറ്റി വെള്ളം വറ്റിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment