ആവശ്യമായ സാധനങ്ങള്‍
1. മീന്‍ (ദശ കട്ടിയുള്ളത് ) | അര കിലോ |
2. ഇഞ്ചി | ഒരു കഷണം |
3. പച്ചമുളക് | 4-5 എണ്ണം |
4. കറിവേപ്പില | ഒരു പിടി |
5. കുടം പുളി | 3 കഷണം |
6. മഞ്ഞള്‍പ്പൊടി | അര + അര ടീ സ്പൂണ്‍ |
7. മുളകുപൊടി | മുക്കാല്‍ + അര ടീ സ്പൂണ്‍ |
8. മല്ലിപ്പൊടി | മുക്കാല്‍ ടീ സ്പൂണ്‍ |
9. സവാള | 2 എണ്ണം |
10. ഉപ്പ് | പാകത്തിന് |
പാകം ചെയ്യുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി ഉപ്പും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മുക്കാല്‍ സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പുളി ഇട്ട് പറ്റിക്കുക. വെന്ത മീന്‍ മുള്ള് മാറ്റി കൈ കൊണ്ട് ചെറിയ കഷണങ്ങളാക്കുക. സവാള വഴറ്റി ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നും കൂടി വഴറ്റി പച്ച മണം മാറുമ്പോള്‍ അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി മുക്കാല്‍ സ്പൂണ്‍ മല്ലിപ്പൊടി അര സ്പൂണ്‍ മുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റണം. പൊടി മൂക്കുമ്പോള്‍ മീന്‍ ചേര്‍ത്ത ശേഷം ഡ്രൈ ആക്കി എടുക്കുക.
No comments:
Post a Comment