ആവശ്യമായ സാധനങ്ങള്‍
1. ട്യുണ മത്സ്യം | 1 കി. |
2. വെളിച്ചെണ്ണ | 1 കപ്പ് |
3. വേപ്പില | ഒരു പിടി |
സവാള (നേരിയതായി അരിഞ്ഞത്) | 2 എണ്ണം |
ഇഞ്ചി | 1 എണ്ണം |
പച്ചമുളക് (പിളര്‍ന്നത്) | 3 എണ്ണം |
വെളുത്തുള്ളി | 1 ബോള്‍ |
4. കടുക് | 1 ടീ സ്പൂണ്‍ |
കറുവപ്പട്ട | 2 കഷണം |
ഏലയ്ക്ക | 4 എണ്ണം |
ഗ്രാമ്പൂ | 4 എണ്ണം |
കുരുമുളക് | 1 ടീ സ്പൂണ്‍ |
5. മുളകുപൊടി | 5 ടീ സ്പൂണ്‍ |
മഞ്ഞള്‍പ്പൊടി | 1 ടീ സ്പൂണ്‍ |
6. വിനാഗിരി | അര കപ്പ് |
ഉപ്പ് | ആവശ്യത്തിന് |
7. തക്കാളി (വലുത് ) | 1 എണ്ണം |
മല്ലിയില | ഒരു പിടി |
8. നെയ്യ് | 1 ടീ സ്പൂണ്‍ |
പച്ചമുളക് | 3 എണ്ണം |
വേപ്പില | 2 തണ്ട് |
പാകം ചെയ്യുന്ന വിധം
മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചുവയ്ക്കുക. കടുക്, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ(നാലാം ചേരുവ) ചൂടാക്കി പോടിച്ചതിനു ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും (അഞ്ചാം ചേരുവ) ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മിക്സ് വിനാഗിരിയില്‍ കുതിര്‍ത്തു നല്ല മയത്തില്‍ അരച്ച് വെയ്ക്കുക.
ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് മൂന്നാം ചേരുവ നന്നായി വഴറ്റുക. സവാള നല്ല സോഫ്റ്റായി കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ പൊടിയായി അരിഞ്ഞ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.
തക്കാളി വെന്തു മയം വരുമ്പോള്‍ ഒരു കപ്പു വെള്ളം ബാക്കിയുള്ള വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. തിളച്ചുകഴിയുമ്പോള്‍ തീ കുറച്ച് അര മണിക്കൂര്‍ വയ്ക്കുക. ഇടയ്ക്കു ചട്ടി ചുറ്റിച്ചു കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ ഇറക്കാം. ചീനച്ചട്ടി ചൂടാക്കി നെയ്യോഴിച്ച് പച്ചമുളക്, വേപ്പില എന്നിവ ചേര്‍ത്ത് കറിയില്‍ ഒഴിക്കുക.
സെര്‍വിംഗ് പ്ലേറ്റില്‍ എടുത്ത് മീതേ മല്ലിയിലകൊണ്ട് അലങ്കരിക്കാം

No comments:
Post a Comment