Saturday, November 10, 2012

പാവക്ക തോരന്‍ (Paavakka Thoran Malyalam)




ആവശ്യമായ സാധനങ്ങള്‍


1. പാവക്ക  ഒന്ന് 
2. തേങ്ങാ പീര ഒരു കപ്പ് 
3. ചെറിയ ഉള്ളി കാല്‍ കപ്പ് 
4. പച്ചമുളക് 5 എണ്ണം 
5. ഉപ്പ്  ആവശ്യത്തിന് 
6. കറിവേപ്പില ആവശ്യത്തിന്  

പാകം ചെയ്യുന്ന വിധം 

ഒരു വലിയ പാവക്ക ചെറുതായി കൊത്തി അരിയുക. ഒരു കപ്പ് തേങ്ങാപ്പീര, കാല്‍ കപ്പ് ചെറിയ ഉള്ളി, 5 പച്ചമുളക് എന്നിവ ചെറുതായി അരിയുക. കുറച്ചു കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ചട്ടിയിലിട്ട്‌ എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. അടുപ്പില്‍ വെച്ച് അല്പം വെള്ളം കുടയുക. അടച്ചു വേവിക്കുക. ആവി വരുമ്പോള്‍ അടപ്പ് മാറ്റി ഇളക്കി വേവിക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വാങ്ങുക.







ഫിഷ്‌ മസാല (Fish Masala Malayalam )




ആവശ്യമായ സാധനങ്ങള്‍

1. മീന്‍ (ദശ കട്ടിയുള്ളത് ) അര  കിലോ 
2. ഇഞ്ചി ഒരു കഷണം 
3. പച്ചമുളക്  4-5 എണ്ണം 
4. കറിവേപ്പില ഒരു പിടി 
5. കുടം പുളി 3 കഷണം 
6. മഞ്ഞള്‍പ്പൊടി അര + അര ടീ സ്പൂണ്‍ 
7. മുളകുപൊടി മുക്കാല്‍ + അര  ടീ സ്പൂണ്‍
8. മല്ലിപ്പൊടി മുക്കാല്‍  ടീ  സ്പൂണ്‍  
9. സവാള 2 എണ്ണം 
10. ഉപ്പ് പാകത്തിന് 

പാകം ചെയ്യുന്ന വിധം 

മീന്‍ കഴുകി വൃത്തിയാക്കി ഉപ്പും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മുക്കാല്‍ സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പുളി ഇട്ട് പറ്റിക്കുക. വെന്ത മീന്‍ മുള്ള് മാറ്റി കൈ കൊണ്ട് ചെറിയ കഷണങ്ങളാക്കുക. സവാള വഴറ്റി ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നും കൂടി വഴറ്റി പച്ച മണം  മാറുമ്പോള്‍ അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി മുക്കാല്‍ സ്പൂണ്‍ മല്ലിപ്പൊടി അര സ്പൂണ്‍ മുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റണം. പൊടി മൂക്കുമ്പോള്‍ മീന്‍ ചേര്‍ത്ത ശേഷം ഡ്രൈ ആക്കി എടുക്കുക.







Saturday, October 20, 2012

Beef Varattiathu, a tasty malabar recipe (ബീഫ് വരട്ടിയത് )



ആവശ്യമായ സാധനങ്ങള്‍


1. ബീഫ് ചെറിയ കഷണങ്ങള്‍ ആക്കിയത് അര  കിലോ 
2. ചെറിയ ഉള്ളി അരിഞ്ഞത് 200 ഗ്രാം 
3. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് 3 ടീ  സ്പൂണ്‍  
4. പച്ചമുളക് കീറിയത് 4 എണ്ണം 
5. കറിവേപ്പില  ഒരു പിടി 
6. മുളകുപൊടി2 ടീ സ്പൂണ്‍  
7. മഞ്ഞള്‍ പൊടി ഒരു  ടീ സ്പൂണ്‍
8. മല്ലിപ്പൊടി 2 ടീ  സ്പൂണ്‍  
9. ഗരം മസാലപ്പൊടി ഒരു ടീ സ്പൂണ്‍ 
10. കുരുമുളക് പൊടി ഒരു ടീ സ്പൂണ്‍ 
11. തക്കാളി ചെറുതായി അരിഞ്ഞത് 2 എണ്ണം 
12. ഉപ്പ് ആവശ്യത്തിന് 
13. തേങ്ങാ കൊത്ത് 2 ടേബിള്‍ സ്പൂണ്‍
14. വെളിച്ചെണ്ണ500 മില്ലി ഗ്രാം 
15. മല്ലിയില അരിഞ്ഞത് 2 ടീ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം 

ചട്ടി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവയിട്ട് വഴറ്റുക. ചെറുതായി മൂക്കുമ്പോള്‍ മസാലപ്പൊടികളും തേങ്ങാ കൊത്തും ചേര്‍ക്കുക. ശേഷം ഒരു കപ്പ്  വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക് ഇറച്ചി ഇട്ട് മൂടിവെച്ച് വേവിക്കണം. ചെറുതീയില്‍ വെള്ളം വറ്റിച്ചെടുക്കണം. വറ്റി വരുമ്പോള്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.








Saturday, September 29, 2012

Puli chammanthi Podi (പുളിഞ്ചമ്മന്തി പൊടി )



ആവശ്യമായ സാധനങ്ങള്‍


1. ഉഴുന്ന് പരിപ്പ് 1 വലിയ സ്പൂണ്‍    
    തുവര പരിപ്പ്  1 സ്പൂണ്‍ 
    കുരുമുളക് 5 എണ്ണം 
    പൊട്ടുകടല 1 സ്പൂണ്‍ 
    വറ്റല്‍മുളക് 5 എണ്ണം  
2. കായം ഒരു നുള്ള്  
3. കറിവേപ്പില  10 തണ്ട് 
    തേങ്ങാ (ചിരകിയത്)   1 ടീ സ്പൂണ്‍  
4. ഉപ്പ്     പാകത്തിന്    
5. പുളി  ചെറുനാരങ്ങാ വലിപ്പത്തില്‍ 

പാകം ചെയ്യുന്ന വിധം 

ഒന്നാം ചേരുവ ഒരുമിച്ച്  ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചെറിയ ചുവപ്പാകുന്നത് വരെ വറുത്ത് ഒരു നുള്ള് കായം പൊടിച്ചതും ചേര്‍ത്ത് നന്നായി പൊടിക്കുക.
ഒരു തേങ്ങാ ചിരകിയെടുത്ത് കറിവേപ്പിലയും ചേര്‍ത്ത് കരിയാതെ ചുമക്കെ വറുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പൊടിക്കുക. പുളി പിച്ചിക്കീറി തേങ്ങാ പോടിച്ചതില്‍ ചേര്‍ത്ത് ഇളക്കുക. നേരത്തേ വറുത്തു മാറ്റി വെച്ച പൊടി ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഒരു മാസം വരെ കേടു കൂടാതെ ഇരിക്കും.

ദോശ ഇഡ്ഡലി കഞ്ഞി എന്നിവയ്ക്ക് ഒപ്പം കലക്കും.






Onion Chutney (ഉള്ളി ചമ്മന്തി)



ആവശ്യമായ സാധനങ്ങള്‍


ചുവന്നുള്ളി ഒരു കപ്പ് 
വെളുത്തുള്ളിഒരു കപ്പ്
വറ്റല്‍ മുളക് 
(വെളിച്ചെണ്ണയില്‍ വാട്ടിയത്‌ )
10 എണ്ണം  
ഉപ്പ്പാകത്തിന്  
കറിവേപ്പില രണ്ട്  തണ്ട്  
പുളി നെല്ലിക്കാ വലിപ്പത്തില്‍  
വെളിച്ചെണ്ണ അര ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം 

എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ചമ്മന്തി റെഡി!

കടുക് മുളക് കറിവേപ്പില താളിച്ച്‌ ചട്നിയായും ഉപയോഗിക്കാം. ദോശ , ഇഡ്ഡലി എന്നിവയുടെ കൂടെ അത്യുത്തമം.



Kaanthaari chammanthi (കാ‍ന്താരി ചമ്മന്തി )



പാകം ചെയ്യുന്ന വിധം 

എട്ടു കാ‍ന്താരി മുളകും രണ്ട് ചുവന്നുള്ളിയും ഒരു കല്ലില്‍ വെച്ച് ചതക്കുക. അല്പം പിഴിപുളിയും ഉപ്പും ചേര്‍ത്ത് ചാലിച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ എന്ന അതിലേയ്ക്ക് ഒഴിക്കുക.


Curd Chammanthi - thyru chammanthi ( തൈര് ചമ്മന്തി )



പാകം ചെയ്യുന്ന വിധം 

ഒരു കപ്പ് തേങ്ങാപ്പീരയില്‍ നാല് പച്ചമുളകും രണ്ട് കഷണം ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ച് ഒരു കപ്പ് തൈര് ഉടച്ചത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക.
കപ്പ പുഴുങ്ങിയതും തൈരു ചമ്മന്തിയും നല്ല കോമ്പിനേഷന്‍ ആണ്. 


Mango chutney - manga chammanthi(മാങ്ങാ ചമ്മന്തി)


പാകം ചെയ്യുന്ന വിധം 

ഒരു കപ്പ് തേങ്ങയില്‍ അധികം പുളിയില്ലാത്ത രണ്ടു പൂള് മാങ്ങായും അഞ്ച് പച്ചമുളകും (അല്ലെങ്കില്‍ പത്ത് കാ‍ന്താരി മുളകും) രണ്ട്  കഷണം ചുവന്നുള്ളിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 

Thenga chuttaracha chammanthi (തേങ്ങാ ചുട്ടരച്ച ചമ്മന്തി)


ആവശ്യമായ സാധനങ്ങള്‍


തേങ്ങാ  ഒരു മുറി    
ഉണക്ക മുളക് 5 എണ്ണം 
ചുവന്നുള്ളി 2 എണ്ണം  
വാളന്‍ പുളി   കാല്‍ ടീസ്പൂണ്‍ 
വേപ്പില 2 തണ്ട് 
ഉപ്പ് അര ടീസ്പൂണ്‍  
ഇഞ്ചി ചെറിയ കഷണം 

പാകം ചെയ്യുന്ന വിധം 

തേങ്ങാ നീളത്തില്‍ കഷണങ്ങളായി പൂളിയെടുക്കുക. തീക്കനനില്‍ ഇട്ട്  തേങ്ങാ കരിഞ്ഞു പോകാതെ നന്നായി ചുട്ടെടുക്കുക. ഉണക്ക മുളകും കനനില്‍ ചുട്ടെടുക്കുക.
ഉപ്പും മുളക്  ചുട്ടതും അല്പം വെള്ളം ചേര്‍ത്ത് അരക്കുക. തേങ്ങാ അതിന്‍റെ കൂടെ ചേര്‍ത്ത് നന്നായി അരക്കുക. അതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത്  നന്നായി അരച്ച് ഉരുട്ടിയെടുക്കുക. ഇപ്പോള്‍ ചമ്മന്തി റെഡി!

Pacha meen chammanthi (പച്ചമീന്‍ ചമ്മന്തി )



ആവശ്യമായ സാധനങ്ങള്‍


പച്ച ചെമ്മീന്‍ ഒരു പിടി   
വേപ്പില 2 തണ്ട് 
ചുവന്നുള്ളി 3 എണ്ണം  
പുളി   ചെറിയ ഉരുള 
മുളകുപൊടി അര ടീ സ്പൂണ്‍ 
ഉപ്പ് പാകത്തിന് 
വെളിച്ചെണ്ണ അര ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം 

പച്ച ചെമ്മീന്‍ അടുപ്പില്‍ വെച്ച് കരിയാതെ ചുട്ടെടുക്കണം. ബാക്കി എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കണം. വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി കുഴച്ചതിനു ശേഷം ഉപയോഗിക്കാം.

Sunday, September 23, 2012

Chicken dam biriyani (ചിക്കന്‍ ദം ബിരിയാണി)


ആവശ്യമായ സാധനങ്ങള്‍


1. ബിരിയാണി അരി 1 കിലോ 
2. ചിക്കന്‍( (വലിയ കഷണങ്ങളാക്കിയത് )ഒന്നര കിലോ 
3. വെളുത്തുള്ളി (ചതച്ചത്)4 ഡിസേര്‍ട്ട് സ്പൂണ്‍  
4. ഇഞ്ചി (ചതച്ചത്)3 ഡിസേര്‍ട്ട് സ്പൂണ്‍ 
5. മല്ലിപ്പൊടി 2 ടീ സ്പൂണ്‍  
6. മഞ്ഞള്‍പ്പൊടി 1 ടീ സ്പൂണ്‍  
7. കസ് കസ് (അരച്ചത് )2 ടീ സ്പൂണ്‍
8. പച്ചമുളക് (ചതച്ചത്)2 ഡിസേര്‍ട്ട് സ്പൂണ്‍  
9. മല്ലിയില, പുതിനയില ( അരിഞ്ഞത്)1 കപ്പ് 
10. ചെറുനാരങ്ങാനീര് 2 നാരങ്ങയുടേത് 
11. തൈര് അര കപ്പ് 
12. ഉപ്പ് പാകത്തിന് 
13. ഗ്രാമ്പൂ 10 എണ്ണം  
      ഏലക്ക 4 എണ്ണം  
      കറുവപ്പട്ട 4 കഷണം   
      ജാതിക്ക 1 എണ്ണം 
      ജാതിപത്രി അര ടീ സ്പൂണ്‍  
14. നെയ്യ് ഒരു കപ്പ് 
15. സവാള (അറിഞ്ഞത്)7 എണ്ണം 
16. കിസ് മിസ് കാല്‍ കപ്പ് 
17. അണ്ടിപ്പരിപ്പ് കാല്‍ കപ്പ്
18. റോസ് എസ്സന്‍സ് അര ടീ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം 

ബിരിയാണി ചെമ്പില്‍ കോഴി കഷണങ്ങളും 3 മുതല്‍ 12 വരെയുള്ള ചേരുവകളും പതിമൂന്നാമത്തെ ചേരുവ പോടിച്ചതില്‍ പകുതിയും ഇട്ടു നന്നായി കുഴച്ച് 1 മണിക്കൂര്‍ വെയ്ക്കണം. ശേഷം ഫ്രയിംഗ് പാനില്‍ പകുതി നെയ്യൊഴിച്ച് 2 സവാള നേരിയതായി അരിഞ്ഞത് കരുകരുപ്പായി മൂപ്പിചെടുത്തു മാറ്റിവെയ്ക്കണം. കിസ്മിസും അണ്ടിപ്പരിപ്പും ഇങ്ങനെ മൂപ്പിച്ചു വയ്ക്കണം.

ചോറിന്.

ഒരു പാത്രത്തില്‍  വെള്ളം തിളക്കുമ്പോള്‍ അരിയിട്ട് പാകത്തിന് ഉപ്പും ഗ്രാമ്പൂ-6, പട്ട-3, ഏലക്കായ്-3, റോസ് എസ്സെന്‍സ് എന്നിവയും ഇട്ട് അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുക്കുക. ഈ ചോറ് ബിരിയാണി ചെമ്പിലെ ഇറചിക്കൂട്ടിനു മുകളില്‍ കട്ടയാകാതെ പരത്തി ഇടണം. ഇതിനു മുകളില്‍ മൂപ്പിച്ചു മാറ്റിവെച്ച നെയ്യും സവാളയും കിസ്മിസും അണ്ടിപ്പരിപ്പും, പൊടിച്ചു മാറ്റിവെച്ച മസാലക്കൂട്ടും ഇടുക. ചെമ്പ് മൂടി അടപ്പിന്‍റെ വശങ്ങളിലൂടെ ആവി പോകാതിരിക്കാന്‍ ചുറ്റും മൈദമാവ്‌ കുഴച്ചത് ഒട്ടിക്കണം. ശേഷം ബിരിയാണിചെമ്പ് അടുപ്പില്‍ വെച്ച് കത്തിച്ചു മൂടിയുടെ മുകളിലും തീക്കനല്‍ ഇട്ട് 20 മിനിട്ട് വേവിക്കണം.







Fish Vinthalu (ഫിഷ്‌ വിന്താലു )



ആവശ്യമായ സാധനങ്ങള്‍


1. ട്യുണ മത്സ്യം 1 കി.   
2. വെളിച്ചെണ്ണ 1 കപ്പ് 
3. വേപ്പില ഒരു പിടി 
    സവാള  (നേരിയതായി  അരിഞ്ഞത്)2 എണ്ണം 
    ഇഞ്ചി 1 എണ്ണം  
    പച്ചമുളക് (പിളര്‍ന്നത്)3 എണ്ണം 
    വെളുത്തുള്ളി 1 ബോള്‍ 
4. കടുക്    1 ടീ സ്പൂണ്‍  
    കറുവപ്പട്ട    2 കഷണം   
    ഏലയ്ക്ക 4 എണ്ണം 
    ഗ്രാമ്പൂ 4 എണ്ണം   
    കുരുമുളക് 1 ടീ സ്പൂണ്‍  
5. മുളകുപൊടി 5 ടീ സ്പൂണ്‍  
    മഞ്ഞള്‍പ്പൊടി 1 ടീ സ്പൂണ്‍  
6. വിനാഗിരി അര കപ്പ്   
    ഉപ്പ് ആവശ്യത്തിന്   
7. തക്കാളി (വലുത് )1 എണ്ണം 
    മല്ലിയില ഒരു പിടി 
8. നെയ്യ് 1 ടീ സ്പൂണ്‍ 
    പച്ചമുളക് 3 എണ്ണം 
    വേപ്പില 2 തണ്ട് 

പാകം ചെയ്യുന്ന വിധം 

മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചുവയ്ക്കുക. കടുക്, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ(നാലാം ചേരുവ) ചൂടാക്കി പോടിച്ചതിനു ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും (അഞ്ചാം ചേരുവ) ചേര്‍ത്ത് മിക്സ്‌ ചെയ്യുക. ഈ മിക്സ്‌ വിനാഗിരിയില്‍ കുതിര്‍ത്തു നല്ല മയത്തില്‍ അരച്ച് വെയ്ക്കുക.

ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് മൂന്നാം ചേരുവ നന്നായി വഴറ്റുക. സവാള നല്ല സോഫ്റ്റായി കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ പൊടിയായി അരിഞ്ഞ  തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.
തക്കാളി വെന്തു മയം  വരുമ്പോള്‍ ഒരു കപ്പു വെള്ളം ബാക്കിയുള്ള വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. തിളച്ചുകഴിയുമ്പോള്‍ തീ കുറച്ച് അര മണിക്കൂര്‍ വയ്ക്കുക. ഇടയ്ക്കു ചട്ടി ചുറ്റിച്ചു കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ ഇറക്കാം. ചീനച്ചട്ടി ചൂടാക്കി നെയ്യോഴിച്ച് പച്ചമുളക്, വേപ്പില എന്നിവ ചേര്‍ത്ത് കറിയില്‍ ഒഴിക്കുക.
സെര്‍വിംഗ് പ്ലേറ്റില്‍ എടുത്ത് മീതേ മല്ലിയിലകൊണ്ട് അലങ്കരിക്കാം






Saturday, September 15, 2012

Palak Paneer - Malayalam Recipe ( പാലക് പനീര്‍))


ആവശ്യമായ സാധനങ്ങള്‍


പനീര്‍   100 ഗ്രാം   
ചീര  1/2 കിലോ 
ജിഞ്ചര്‍ - ഗാര്‍ലിക് പേസ്റ്റ്  1 ടീ  സ്പൂണ്‍
സവാള  (നന്നായി അരിഞ്ഞത്) 2 എണ്ണം 
നെയ്യ്  1 ടീ  സ്പൂണ്‍ 
ഏലക്കാപൊടി   1 ടീ  സ്പൂണ്‍
ഉപ്പ്, മുളകുപൊടി, എണ്ണ, ഗരം മസാല   ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ചീര നന്നായി കഴുകി നന്നായി തിളപ്പിച്ച്‌ നന്നായി തണുക്കാന്‍ വെയ്ക്കുക.
പിന്നീട് കുനുകുനെ മിക്സിയില്‍ അരയ്ക്കുക.
ഒരു കടായിയില്‍ എണ്ണ ചൂടാക്കി ജിഞ്ചര്‍ - ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കി വറുക്കുക.
സവാള ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. മുളകുപൊടി ഒഴികെയുള്ള എല്ലാ സ്പൈസസും ചേര്‍ക്കുക.
ചീരയും അല്പം വെള്ളവും ചേര്‍ത്ത് 4-5 മിനിട്ട് വേവിക്കുക.
അല്പം എണ്ണയില്‍ പനീര്‍ വറുത്തു കോരുക.
ചീര ഗ്രേവിയില്‍ പനീര്‍ ചേര്‍ത്ത് നന്നായി വേവിക്കുക.
ഒരു കുഴിഞ്ഞ പാത്രത്തില്‍ പകരുക.
വിളംബുന്നതിനു തൊട്ടു മുന്‍പ് ഒരു ചെറിയ പാനില്‍ അല്പം നെയ്‌ ചൂടാക്കുക.
പാന്‍ പാത്രത്തിനു മുകളില്‍ പിടിച്ചു മുളകുപൊടി ഇട്ട് കരിയുന്നതിനു മുന്‍പ് പാലക് പനീറില്‍ ചേര്‍ക്കുക.
ചൂടോടെ ഉപയോഗിക്കണം.


Chilli Paneer - Malyalam (ചില്ലി പനീര്‍)))


ആവശ്യമായ സാധനങ്ങള്‍


പനീര്‍   350 ഗ്രാം   
ഉപ്പ്  2 ടീ സ്പൂണ്‍ 
മുട്ട   1 എണ്ണം  
കോണ്‍ ഫ്ളോര്‍   1/2 കപ്പ്‌   
ജിഞ്ചര്‍ - ഗാര്‍ലിക് പേസ്റ്റ്  1 ടീ  സ്പൂണ്‍
സവാള  (നന്നായി അരിഞ്ഞത്) 2 കപ്പ് 
പച്ചമുളക്  (നന്നായി  അരിഞ്ഞത്) 2 ടേബിള്‍ സ്പൂണ്‍ 
സോയാ സോസ്  ടേബിള്‍ സ്പൂണ്‍
വിനാഗിരി  2 ടേബിള്‍ സ്പൂണ്‍ 
എണ്ണ  ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

പനീര്‍ ചെറിയ കഷണങ്ങള്‍ ആക്കുക.
 ഒരു സ്പൂണ്‍ ഉപ്പ്, മുട്ട, കോണ്‍ഫ്ളോര്‍., ജിഞ്ചര്‍--ഗാര്‍ലിക് പേസ്റ്റ് എന്നിവ വെള്ളവും ചേര്‍ത്ത് പനീര്‍ നന്നായി പൊതിയുക. എണ്ണ ചൂടാക്കി പനീര്‍ മിക്സ്‌ സ്വര്‍ണ നിറമാകുന്നതു വരെ വറുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. പച്ചമുളക്, 1 സ്പൂണ്‍ ഉപ്പ്, സോയ സോസ്, വിനാഗിരി എന്നിവയും വറുത്ത പനീറും ഇളക്കി   ചേര്‍ക്കുക.
നന്നായി വഴറ്റിയ സവാളയും മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കാം.

Mattar Paneer (മട്ടര്‍ പനീര്‍ )


ആവശ്യമായ സാധനങ്ങള്‍


ഗ്രീന്‍ പീസ്‌  1/2 കിലോ 
പനീര്‍   1/4 കിലോ 
സവാള (നന്നായി  അരിഞ്ഞത്  2 എണ്ണം  
വെളുത്തുള്ളി  (നന്നായി ചതച്ചത് )  6 ചുള  
ഇഞ്ചി (നന്നായി അരിഞ്ഞത്) 1 ടേബിള്‍  സ്പൂണ്‍
പച്ചമുളക് (നന്നായി അരിഞ്ഞത്) 2 എണ്ണം
തക്കാളി (ചെറുതായി അരിഞ്ഞത്) 1/4 കിലോ
ഉപ്പ്  ആവശ്യത്തിന് 
തയിര്  1 കപ്പ് 
മഞ്ഞള്‍പ്പൊടി  1 ടീ സ്പൂണ്‍ 
മല്ലിപ്പൊടി  1 ടേബിള്‍ സ്പൂണ്‍ 
കറുവാപ്പട്ട  4 കഷണം  
വെള്ളം  2 കപ്പ്‌  
നെയ്യ്  1/2 കപ്പ് 

പാകം ചെയ്യുന്ന വിധം 

പകുതി സവാള, വെളുത്തുള്ളി, മല്ലി എന്നിവ നന്നായി അരച്ച് പേസ്റ്റ് ആക്കുക.
പകുതി നെയ്‌ ചൂടാക്കി ചെറിയ കഷണങ്ങള്‍ ആക്കിയ പനീര്‍ ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വറുത്തു മാറ്റി വെയ്ക്കുക. ബാക്കിയുള്ള സവാളയും ഇഞ്ചിയും ബാക്കി നെയ് ചൂടാക്കി ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
മഞ്ഞള്‍പ്പൊടിയും നേരത്തെ അരച്ചുവെച്ച പേസ്റ്റും ചേര്‍ത്ത് നെയ്‌ തെളിയുന്നത് വരെ ചൂടാക്കുക.
വറുത്ത പനീര്‍, പീസ്‌, തൈര്, മുളക്, തക്കാളി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇളം തീയില്‍ 5-6 മിനിട്ട് ഇളക്കി ചൂടാക്കുക.
വെള്ളം ചേര്‍ത്ത് 20 മിനിട്ട് ഇളം ചൂടില്‍ വേവിക്കുക. ഗരം മസാലയും കുനുകുനെ അരിഞ്ഞ മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കാം.

How to make Paneer? (പനീര്‍ ഉണ്ടാക്കുന്ന വിധം )

ആവശ്യമായ സാധനങ്ങള്‍ 

  1. പാല്‍ - ഒരു ലിറ്റര്‍ 
  2. നാരങ്ങ നീര്  - അര ടീ സ്പൂണ്‍ 
പാല്‍ തിളപ്പിക്കുക.
തിളക്കുമ്പോള്‍ നാരങ്ങ നീര് ചേര്‍ത്തുകൊണ്ട് നന്നായി ഇളക്കുക.
പാല്‍ പിരിഞ്ഞു കഴിയുമ്പോള്‍ അഞ്ചു മിനിട്ട് തീയില്‍ നിന്നും ഇറക്കുക .
ഇനി പിരിഞ്ഞ പാല്‍ ഒരു കോട്ടന്‍ തുണിയില്‍ കെട്ടി വെയ്ക്കുക. വെള്ളം മുഴുവന്‍ വാര്‍ന്നതിനു  ശേഷം പനീര്‍ ചതുരത്തില്‍ ഷേപ്പ് ചെയ്തു മുകളില്‍ ഭാരം കയറ്റി രണ്ടു മൂന്നു മണിക്കൂര്‍ വയ്ക്കുക. പിന്നീട് ആവശ്യം പോലെ മുറിച്ച് ഉപയോഗിക്കാം.

Paneer Recipe (പനീര്‍ വിഭവങ്ങള്‍)))))

vegetarian മാര്‍ക്ക്  ഒരു നോണ്‍ വെജ്  വിഭവമാണ് പനീര്‍... അതേ സമയം നോണ്‍ വെജ് ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വെജ് വിഭാവവുമാണ് ഇത് .
ഇന്ത്യക്കാര്‍ സഹസ്രബ്ധങ്ങളായി പനീര്‍ കഴിച്ചിരുന്നതായി കരുതപ്പെടുന്നു. വേദങ്ങളില്‍ പോലും പനീര്‍ പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും . എരുമപ്പാല്‍ ഉപയോഗിച്ചുള്ള പനീര്‍ ആണ് ഏറ്റവും ഉത്തമം . ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായ ഉപയോഗം നല്ലതല്ല.