Friday, May 31, 2013

Goan Fish Curry (ഗോവൻ ഫിഷ്‌ കറി )



ആവശ്യമായ സാധനങ്ങള്‍


1. മീൻ കഷണങ്ങളാക്കി  അര കിലോ 
2. മുളകുപൊടി   2 ടേബിൾ സ്പൂണ്‍ 
    ഇഞ്ചിഒരിഞ്ച് 
    വെളുത്തുള്ളി6 അല്ലി
    ചുവന്നുള്ളി 12 എണ്ണം 
    ജീരകം കാൽ ടീസ്പൂണ്‍
    മഞ്ഞൾപ്പൊടികാൽ ടീസ്പൂണ്‍
    ഉപ്പ് പാകത്തിന്
3. തേങ്ങാ ചുരണ്ടിയത് രണ്ട് ടേബിൾ സ്പൂണ്‍ 
4. വാളൻ പുളി ഒരു നെല്ലിക്കാ വലുപ്പം
5. തേങ്ങാപ്പാൽകാൽ കപ്പ്

പാകം ചെയ്യുന്ന വിധം 

മീനിൽ ഉപ്പു പുരട്ടിയ ശേഷം ഉപ്പുവെള്ളത്തിൽ കഴുകിയെടുക്കുക. രണ്ടാമത്തെ ചേരുവ മയത്തിൽ അരക്കുക. തേങ്ങയും മയത്തിൽ അരക്കണം. എണ്ണ ചൂടാക്കി അരപ്പ് ചേർത്ത് വഴറ്റുക. പുളി അരക്കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത് കറിയിൽ  ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ മീൻ ചേർത്ത് വേവിക്കുക. മീൻ പകുതി വേവാകുമ്പോൾ തേങ്ങാ അരച്ചത്‌ അല്പം വെള്ളത്തിൽ കലക്കി ചേർക്കുക. ഏകദേശം വേവാകുമ്പോൾ തേങ്ങാപ്പാലും ചേർത്ത് ചെറു തീയിൽ തിളപ്പിച്ച്‌ കുറുകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പുക.







Saturday, May 25, 2013

Pepper Mutton (പെപ്പർ മട്ടണ്‍)))))))))


ആവശ്യമായ സാധനങ്ങള്‍


1. മട്ടൻ ചെറു കഷണങ്ങളാക്കി  ഒരു  കിലോ 
2. വെളുത്തുള്ളി ചതച്ചത്  3 ടേബിൾ സ്പൂണ്‍ 
3. ഇഞ്ചി ചതച്ചത്3 ടേബിൾ സ്പൂണ്‍ 
4. പച്ചമുളക് രണ്ടായി പിളർന്ന് 10 എണ്ണം  
5. കുരുമുളക് ചതച്ചത് ടേബിൾ സ്പൂണ്‍
6. മഞ്ഞൾപ്പൊടി ഒരു ടീസ്പൂണ്‍ 
7. വെളിച്ചെണ്ണ 50 മില്ലിഗ്രാം  
8. ഗരം മസാല പൊടിച്ചത് ഒരു ടേബിൾ സ്പൂണ്‍
9. സവോള അരിഞ്ഞത് രണ്ട് കപ്പ് 
10. കറിവേപ്പില രണ്ട് തണ്ട്
11. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം 

പാത്രം അടുപ്പത്ത് വച്ച് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് ഒന്നു ചുമക്കുമ്പോൾ സവോള അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക്, ഗരം മസാല, ഉപ്പ്  എന്നിവ ചേർത്ത് നന്നായി പുരട്ടിയ മട്ടൻ കഷണങ്ങളിട്ട് അല്പം വെള്ളത്തിൽ അടച്ചുവെച്ച് വേവിക്കുക. മട്ടൻ വെന്തുകഴിയുമ്പോൾ അടപ്പുമാറ്റി വെള്ളം വറ്റിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കുക.







Thursday, May 23, 2013

Meen Puliyila (മീൻ പുളിയില)


ആവശ്യമായ സാധനങ്ങള്‍


1. കൊഴുവ അല്ലെങ്കിൽ  പരൽമീൻ  കാൽ  കിലോ 
2. വാളൻ പുളിയുടെ തളിരില അരച്ചത്‌ ഒരു കപ്പ്  
3. കാന്താരി മുളക്  അരച്ചത്‌ 2  വലിയ സ്പൂണ്‍ 
4. ചുവന്നുള്ളി അരച്ചത്‌ ഒരു ചെറിയ സ്പൂണ്‍ 
5. തേങ്ങാ അരച്ചത്‌ കാൽ കപ്പ്
6. വെളിച്ചെണ്ണ കാൽ കപ്പ് 

പാകം ചെയ്യുന്ന വിധം 

രണ്ടാമത്തെ ചേരുവയും മീനും യോജിപ്പിച്ച് നന്നായി കുഴച്ചെടുക്കുക. ഈ കൂട്ട് വാഴയിലയിൽ പരത്തി അടയാക്കി നന്നായി പൊതിഞ്ഞ് വറകലത്തിലോ തവയിലോ ഇട്ടു ചെറു തീയിൽ വേവിച്ചെടുക്കുക. (രണ്ടു നിര വാഴയിലകൊണ്ട് പൊതിഞ്ഞാൽ കരിഞ്ഞു പോവതിരിക്കും.)