ആവശ്യമായ സാധനങ്ങള്‍
1. ബീഫ് ചെറിയ കഷണങ്ങള്‍ ആക്കിയത് | അര കിലോ |
2. ചെറിയ ഉള്ളി അരിഞ്ഞത് | 200 ഗ്രാം |
3. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് | 3 ടീ സ്പൂണ്‍ |
4. പച്ചമുളക് കീറിയത് | 4 എണ്ണം |
5. കറിവേപ്പില | ഒരു പിടി |
6. മുളകുപൊടി | 2 ടീ സ്പൂണ്‍ |
7. മഞ്ഞള്‍ പൊടി | ഒരു ടീ സ്പൂണ്‍ |
8. മല്ലിപ്പൊടി | 2 ടീ സ്പൂണ്‍ |
9. ഗരം മസാലപ്പൊടി | ഒരു ടീ സ്പൂണ്‍ |
10. കുരുമുളക് പൊടി | ഒരു ടീ സ്പൂണ്‍ |
11. തക്കാളി ചെറുതായി അരിഞ്ഞത് | 2 എണ്ണം |
12. ഉപ്പ് | ആവശ്യത്തിന് |
13. തേങ്ങാ കൊത്ത് | 2 ടേബിള്‍ സ്പൂണ്‍ |
14. വെളിച്ചെണ്ണ | 500 മില്ലി ഗ്രാം |
15. മല്ലിയില അരിഞ്ഞത് | 2 ടീ സ്പൂണ്‍ |
പാകം ചെയ്യുന്ന വിധം
ചട്ടി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവയിട്ട് വഴറ്റുക. ചെറുതായി മൂക്കുമ്പോള്‍ മസാലപ്പൊടികളും തേങ്ങാ കൊത്തും ചേര്‍ക്കുക. ശേഷം ഒരു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക് ഇറച്ചി ഇട്ട് മൂടിവെച്ച് വേവിക്കണം. ചെറുതീയില്‍ വെള്ളം വറ്റിച്ചെടുക്കണം. വറ്റി വരുമ്പോള്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.