ആവശ്യമായ സാധനങ്ങള്‍
ഗ്രീന്‍ പീസ് | 1/2 കിലോ |
പനീര്‍ | 1/4 കിലോ |
സവാള (നന്നായി അരിഞ്ഞത് ) | 2 എണ്ണം |
വെളുത്തുള്ളി (നന്നായി ചതച്ചത് ) | 6 ചുള |
ഇഞ്ചി (നന്നായി അരിഞ്ഞത്) | 1 ടേബിള്‍ സ്പൂണ്‍ |
പച്ചമുളക് (നന്നായി അരിഞ്ഞത്) | 2 എണ്ണം |
തക്കാളി (ചെറുതായി അരിഞ്ഞത്) | 1/4 കിലോ |
ഉപ്പ് | ആവശ്യത്തിന് |
തയിര് | 1 കപ്പ് |
മഞ്ഞള്‍പ്പൊടി | 1 ടീ സ്പൂണ്‍ |
മല്ലിപ്പൊടി | 1 ടേബിള്‍ സ്പൂണ്‍ |
കറുവാപ്പട്ട | 4 കഷണം |
വെള്ളം | 2 കപ്പ് |
നെയ്യ് | 1/2 കപ്പ് |
പാകം ചെയ്യുന്ന വിധം
പകുതി സവാള, വെളുത്തുള്ളി, മല്ലി എന്നിവ നന്നായി അരച്ച് പേസ്റ്റ് ആക്കുക.
പകുതി നെയ് ചൂടാക്കി ചെറിയ കഷണങ്ങള്‍ ആക്കിയ പനീര്‍ ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വറുത്തു മാറ്റി വെയ്ക്കുക. ബാക്കിയുള്ള സവാളയും ഇഞ്ചിയും ബാക്കി നെയ് ചൂടാക്കി ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
മഞ്ഞള്‍പ്പൊടിയും നേരത്തെ അരച്ചുവെച്ച പേസ്റ്റും ചേര്‍ത്ത് നെയ് തെളിയുന്നത് വരെ ചൂടാക്കുക.
വറുത്ത പനീര്‍, പീസ്, തൈര്, മുളക്, തക്കാളി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇളം തീയില്‍ 5-6 മിനിട്ട് ഇളക്കി ചൂടാക്കുക.
വെള്ളം ചേര്‍ത്ത് 20 മിനിട്ട് ഇളം ചൂടില്‍ വേവിക്കുക. ഗരം മസാലയും കുനുകുനെ അരിഞ്ഞ മല്ലിയിലയും വിതറി ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment